Thursday, September 07, 2006

പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ

കണ്ണൂസ്‌ മറ്റൊരു പോസ്റ്റില്‍ കമന്റായി പോസ്റ്റ്‌ ചെയ്ത ഈ പാട്ട്‌ ഇവിടെ എടുത്ത്‌ ചേര്‍ക്കുന്നു. All credits goes to him
പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചാലോ ഉപ്പും മൊളകും തിരുമ്മാല്ലോ
ഉപ്പും മൊളകും തിരുമ്മ്യാ പിന്നെ ചട്ടിലീട്ട്‌ വറക്കാല്ലോ
ചട്ടിലീട്ട്‌ വറത്താലോ, നാക്കില വാട്ടി കെട്ടാല്ലോ
നാക്കില വാട്ടി കെട്ടീട്ട്‌ കള്ളുഷാപ്പില്‌ പോകാല്ലോ
കള്ള്‌ഷാപ്പില്‌ പോയിട്ട്‌ അന്തീം കൂട്ടി തട്ടാല്ലോ
അന്തിക്കള്ള്‌ പിടിച്ചാ പിന്നെ, കെട്ടിയ പെണ്ണിനെ തല്ലാല്ലോ
കെട്ടിയ പെണ്ണിനെ തല്ല്യാലോ അങ്ങേ വീട്ടില്‌ പോകാല്ലോ
അങ്ങേ വീട്ടില്‌ പോയാലോ ജാനുപ്പെണ്ണിനെ കാണാല്ലോ
ജാനുപ്പെണ്ണിനെ കണ്ടാലോ, നാലും കൂട്ടി മുറുക്കാല്ലോ
നാലും കൂട്ടി മുറുക്കീട്ട്‌ കാലും നീട്ടി കെടക്കാല്ലോ
കാലും നീട്ടി കെടക്കാന്‍ കൂട്ടിന്‌ ജാനുപ്പെണ്ണിനെ കൂട്ടാല്ലോ
ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ..

7 Comments:

At 6:26 AM, Blogger വഴിപോക്കന്‍ said...

"പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ" കണ്ണൂസ്‌ മറ്റൊരു പോസ്റ്റില്‍ കമന്റായി പോസ്റ്റ്‌ ചെയ്ത ഈ പാട്ട്‌ ഇവിടെ എടുത്ത്‌ ചേര്‍ക്കുന്നു. All credits goes to him

 
At 7:25 PM, Blogger പുള്ളി said...

വഴിപോക്കാ നല്ല കളക്ഷന്‍.
കൊടുങ്ങല്ലൂര്‍ ശാന്താ ബുക്സ്റ്റാളില്‍ പബ്ലിഷ്‌ ചെയ്യിചാലോ :)
ഞാന്‍ ഇതിന്റെ ആദ്യത്തെ കുറച്ചു ഭാഗം പണ്ടു കേട്ടിട്ടുണ്ട്‌. ഇപ്പൊഴാണു്‌ ആദ്യമായി, മുഴുവനായി....

 
At 7:41 AM, Blogger മൈനാഗന്‍ said...

Dear Vazhipokkan,
Karyam pokkalla ketto!
You are reminding my campus days through these moments.

http://mynaagan.blogspot.com

 
At 11:50 PM, Blogger വഴിപോക്കന്‍ said...

നന്ദി മൈനാഗന്‍.. ക്യാമ്പസ്സിനെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ തന്നെ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള പ്രചോദനവും.. പുള്ളി, നേരത്തെ പറഞ്ഞതുപോലെ ഈ പാട്ട്‌ സമ്പാദിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും കണ്ണൂസിനാണ്‌..കൊടുങ്ങല്ലൂര്‍ ശാന്ത ബുക്സ്റ്റാള്‍ കേട്ടിട്ടില്ലല്ലൊ.. വല്ല തരികിടയുമാണൊ? :)

 
At 12:36 PM, Blogger Prasad S. Nair said...

അടിപോളി മച്ചാനെ....തകര്‍പ്പന്‍....

 
At 8:06 AM, Blogger naveen said...

iam an regular reader of your blog link my blog to your page my blog is www.talkuk.blogspot.com

 
At 11:16 PM, Blogger Jikkumon - Thattukadablog.com said...

പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ

 

Post a Comment

Links to this post:

Create a Link

<< Home