Thursday, July 20, 2006

കവിത - അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ



കവിത - കള്ളന്‍

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മ

അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
"നാണമില്ലല്ലോട കള്ളാ.."

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍...

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടെ...

കക്കാതെ കവരാതെ കള്ളം പറയാതെ
കള്ളനായ്‌ തന്നെ വളര്‍ന്നു



ക്യാമ്പസ്സുകള്‍ക്കൊക്കെ വളരെ പരിചിതമായ ഒരു കവിതയാണിത്‌. കുറച്ചേ ഓര്‍മയുള്ളൂ. ആരാണ്‌ സ്രഷ്ടാവ്‌ എന്നും അറിയില്ല.

"കാമുകി ചൊല്ലുന്നു കള്ളന്‍" "ഭാര്യ വിളിയ്ക്കുന്നു കള്ളന്‍" എന്നൊക്കെ ഉണ്ടായിരുന്നതായി തോന്നുന്നു. ഇതിലെ തന്നെ ചില വാക്കുകളും വരികളും ഇങ്ങനെത്തന്നെ ആണോ എന്നും സംശയമുണ്ട്‌.

ഈ കവിതയെ പറ്റി കൂടുതല്‍ അറിയുന്നവര്‍ ഇത്‌ മുഴുവനാക്കാന്‍ സഹായിയ്ക്കും എന്ന് പ്രതീക്ഷിയ്കുന്നു. നന്ദി in advance.


ജൂലായ്‌-21-2006 - രാവുണ്ണിയുടെ സംഭാവന ചേര്‍ക്കുന്നു
ജൂലായ്‌-24-2006 - കുടിയന്‍ സംഭാവന ചേര്‍ക്കുന്നു

24 Comments:

At 1:35 PM, Blogger വഴിപോക്കന്‍ said...

കവിത - "അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്ന......"

 
At 4:04 PM, Blogger അനംഗാരി said...

വഴി പോക്കാ...ഈ കവിത ഇതില്‍ കൂടുതല്‍ ഉണ്ട്. ഇത്രയും എനിക്കറിയാം. എങ്കിലും പോസ്റ്റിയതിന് നന്ദി.

 
At 1:48 AM, Blogger പല്ലി said...

അച്ഛനുമമ്മയും രാത്രിയിലെന്നും
പറയുന്നതു ഞാന്‍
പാതിയുറക്കത്തില്‍ കേട്ടിരുന്നു
ആ കള്ളനുറങ്ങിയോ
[അങ്ങനെ ഉറക്കത്തിലും ഞാന്‍ കള്ളനായിരുന്നു]

 
At 8:09 AM, Blogger രാവുണ്ണി said...

വിജയകുമാര്‍ എന്നൊരാളാണിതെഴുതിയതെന്നു തോന്നുന്നു. ജയരാജ് വാരിയരുടെ മിമിക്സ് കാരിക്കെച്ചറിലൂടെയാണിത് പ്രസിദ്ധമായത്. ഇനിയും കുറെ വരികളുണ്ട്. അവസാനം ഇങ്ങനെയാണെന്നാണ് ഓര്‍മ.

“അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ...“

 
At 10:17 AM, Blogger വഴിപോക്കന്‍ said...

ഇത്രയും കുടിയനറിയാമായിരിയ്ക്കും എന്ന് ഞാനും ഊഹിച്ചു. ഓരു പോസ്റ്റായിട്ടാല്‍ കൂടുതല്‍ ബ്ലോഗേര്‍സ്‌ കണ്ട്‌ അവര്‍ക്കറിയുന്നത്‌ സംഭാവന ചെയ്യും, അങ്ങനെ ഫുള്‍ വെര്‍ഷന്‍ ആക്കാം എന്ന് പ്രതീക്ഷയോടെ ഇട്ടതാണ്‌..

രാവുണ്ണി , പല്ലി സുഹൃത്തുക്കള്‍ക്ക്‌ നന്ദി.. പല്ലിയുടെ വരികള്‍ റ്റ്യൂണോത്ത്‌ പോകുന്നില്ലല്ലൊ. അതിങ്ങനെ തന്നെ ആണോ? ഒന്നുകൂടി ഓര്‍ത്തെഴുതാമൊ?

രാവുണ്ണിയുടെ വരികള്‍ ചേര്‍ക്കുന്നു. നന്ദി..

 
At 5:37 PM, Blogger അനംഗാരി said...

“കല്യാണപ്പെണ്ണിന്റെ കരം പിടിച്ചു
നീ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍...

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടെ...

ഇത്രയും കൂടി ചേര്‍ത്തോളൂ....

പിന്നെയും ഉണ്ടു..മന്ത്രിയായി,രാഷ്ട്രീയക്കാരനായി..
എന്നൊ മറ്റൊ...
തന്മാത്ര.....മറന്നു.......

 
At 8:49 PM, Blogger തണുപ്പന്‍ said...

ഇവിടെ ആകെ മൊത്തം കള്ളന്മാരാണല്ലോ !

 
At 10:48 PM, Blogger ബിന്ദു said...

ഞാനും കോളേജില്‍ പഠിക്കുമ്പോഴാണ്‌ കേട്ടിട്ടുള്ളത്‌. :)നന്ദി.

 
At 10:59 PM, Blogger വക്കാരിമഷ്‌ടാ said...

ഇത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാ.. കൊള്ളാം. ഇതെല്ലാം ഭാവിയില്‍ എപ്പോഴെങ്കിലും ഉപകരിക്കും. ഇപ്പോഴത്തെ പിള്ളാര്‍ ഇതൊക്കെ പാടുന്നുണ്ടോ ആവോ ടൂറിനു പോകുമ്പോഴും മറ്റും..

 
At 1:30 PM, Blogger വഴിപോക്കന്‍ said...

കുടിയന്റെ വരികള്‍ ചേര്‍ക്കുന്നു. നന്ദി..

പക്ഷേ,

"........കരം പിടിച്ചു
നീ ദീപം വലം വെച്ച നേരം"

അതില്‍ എന്തൊ ഒരു ഗ്രാമര്‍ മിസ്റ്റേക്ക്‌ ഇല്ലെ എന്നൊരു സംശയം

"ഞാന്‍"(കള്ളനെന്ന് വിളിയ്ക്കപ്പെട്ടയാള്‍) ആണല്ലൊ ഈ കഥ പറയുന്നത്‌..

 
At 9:52 PM, Blogger അനംഗാരി said...

വഴിപോക്കാ.....യു ആര്‍ റൈറ്റ്...ഞാന്‍ എഴുതിയപ്പോള്‍ വന്ന പിശകാണു്..കരം പിടിച്ചു ഞാന്‍ എന്നാണു...തിരുത്തണേ....
ഞാനിത് ചൊല്ലി സമ്മാനം വാങ്ങിയിട്ടുണ്ട്..പക്ഷെ, എന്തു ചെയ്യാം..മുഴുവനും ഓര്‍ക്കാന്‍ കഴിയുന്നില്ല...

 
At 4:21 PM, Blogger വഴിപോക്കന്‍ said...

അങനെ തിരുത്തി ..

എന്നാലും
“കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം“ എന്ന് പറയുമ്പോള്‍ ഒരു മിസ്സിങ് റ്റ്യൂണില്‍..

“കരം പിടിച്ചന്ന്..
ഞാന്‍“

എന്നോ മറ്റൊ വേണ്ടതല്ലെ

 
At 6:55 AM, Blogger വിശാല മനസ്കന്‍ said...

കുറെ മുന്‍പ് ജയരാജ് വാര്യര്‍ സ്റ്റേജില്‍ ചൊല്ലിയാണ്‍ ഞാനും കേട്ടിട്ടുള്ളത്. താങ്ക്സ് ചുള്ളാ.

 
At 10:38 AM, Blogger Joyan said...

“കണ്ണില്‍ കവിത തിരയവേ കാമുകി
കാതില്‍ മന്ത്രിച്ചു നീ കള്ളന്‍....”

 
At 12:13 PM, Blogger വെള്ളെഴുത്ത് said...

കിളിമാനൂര്‍ രമാകാന്തന്റെ പേരിലാണ് ഇത് ഇവിടെയൊക്കെ പ്രചരിച്ചിരുന്നത്.. കൊണ്ടുവന്നത് കൊല്ലം ശ്രീനാരായണ കോളേജിലെ പിള്ളാരായതു കൊണ്ടുമാകാം.. സാറിനെ പലപ്രാവശ്യം നേരില്‍ കണ്ടിട്ടും ഇക്കാര്യം ചോദിക്കാന്‍ വിട്ടു പോയി....

 
At 9:01 AM, Blogger ശ്രീവല്ലഭന്‍ said...

എന്റെ മാഷേ വേറൊരു 'കള്ളന്‍' പോസ്റ്റു തപ്പി നടന്നപോ ഇവിടെയെത്തി. ഒത്തിരി നാള്‍ മുന്പിട്ട പോസ്റ്റ് ഇപ്പൊ ഒരു കമന്റ്!

എന്റെ ഒരു സുഹൃത്ത് ഈ പാട്ട് 20-25 വര്‍ഷം മുന്‍പ് (1983-85) ക്യാമ്പസ്സില്‍ സ്ഥിരം പാടി കേട്ടിട്ടുണ്ടായിരുന്നു. ഓര്‍മ ശരിയാനെന്കില്‍ കടമ്മനിട്ട രാമകൃഷ്ണന്റെയാണ് കവിത. കാരണം എന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ ഒരു ആരാധകനായിരുന്നു. ചോദിച്ചറിയാം. ജയരാജ് വാര്യര്‍ ഒത്തിരി പിന്നീടായിരിക്കണം ഇതു പാടിയിരിക്കുന്നത്.

 
At 10:28 AM, Blogger UCCNEWS said...

കള്ളന്‍ എന്ന ഈ കവിത എഴുതിയത് കടമ്മനിട്ടയും കിളിമാനൂര്‍ രമാകാന്തനുമൊന്നുമല്ല. പി.എന്‍ വിജയകുമാറാണ്. നിരുപമ പബ്ലിക്കേഷന്‍സ് കൊച്ചി 682 018 ഈ കവിത മുഴുവനുമുള്ള സമാഹാരം കള്ളന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം പ്രസ് ക്ലബ് റോഡിലെ സി.ഐ.സി.സി. ബുക്ക് ഹൗസില്‍ നിന്ന് 70 രൂപ വിലയുള്ള ഈ പുസ്തകം കിട്ടും.
പി.എന്‍ വിജയകുമാര്‍-സ്വന്തം കവിത മറ്റുള്ളവരുടെ പേരില്‍ അവതരിപ്പിക്കപ്പെടുന്നത് കാണേണ്ടിവന്ന പാവം

 
At 5:49 AM, Blogger chithrakaran:ചിത്രകാരന്‍ said...

നല്ല കവിത !!!

 
At 6:40 AM, Blogger Manimalayan said...

ഇപ്പോള്‍ ആണ് കള്ളനെ വീണ്ടും കണ്ടത്‌ .1986/87 ല്‍ SFI ജില്ലാ സമ്മേളനത്തിനു ആരോ പാടി കേട്ടതാണ് ഈ കവിത വീണ്ടും ഓര്‍മകളെ കാംപസ്സിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചതിന് നന്ദി ....

 
At 6:41 AM, Blogger Manimalayan said...

ഇപ്പോള്‍ ആണ് കള്ളനെ വീണ്ടും കണ്ടത്‌ .1986/87 ല്‍ SFI ജില്ലാ സമ്മേളനത്തിനു ആരോ പാടി കേട്ടതാണ് ഈ കവിത വീണ്ടും ഓര്‍മകളെ കാംപസ്സിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ചതിന് നന്ദി ....

 
At 12:00 AM, Blogger Kannan Mohanan Nair said...

അമ്മിഞ്ഞപ്പാല് കുടിക്കുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്‍
ഇഷ്ടം വരുമ്പോളും ഇഷ്ടക്കെടയാലും അമ്മ വിളിക്കുന്നു കള്ളന്‍
കുട്ടി വളര്‍ന്നപ്പോള്‍ അച്ഛനോടമ്മിണി ടീച്ചര്‍ പറഞ്ഞു പഠിക്കാന്‍ മിടുക്കാനി കള്ളന്‍
കണ്ണു കാണിച്ചിട്ടും കരളു കാണിച്ചിട്ടും ഭാര്യക്ക് ഞാനിന്നും കള്ളന്‍
കള്ളത്തരം കൊണ്ട് കണ്ണില്‍ പൊടിയിട്ട് താനെ ചിരിക്കുന്നു കള്ളന്‍

 
At 3:27 AM, Blogger shiyon said...

ഇത് വായിക്കൂ
http://www.mathrubhumi.com/movies/flash_back/286008/

 
At 4:52 AM, Blogger RATHEESH MANAPPURAM said...

കള്ളന്‍.... (കവിത താളത്തില്‍ ചൊല്ലാന്‍ മറക്കേണ്ട കേട്ടോ )
_______________

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മ

അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ
അമ്മ വിളിയ്കുന്നു കള്ളന്‍

കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍
എട്ടന്‍ വിളിച്ചു നീ കള്ളന്‍

അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ
പഠിക്കാന്‍ മിടുക്കനീ കള്ളന്‍

ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍
കൂട്ടുകാര്‍ വാഴ്തി നീ കള്ളന്‍

കാമിനീമാരെ കമന്റടിക്കുന്നേരം
"നാണമില്ലല്ലോട കള്ളാ.."

കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു
ഞാന്‍ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍
പിന്നെ പറഞ്ഞു നീ കള്ളന്‍...

അത്താഴമൂണു കഴിഞ്ഞു ഞാ‍ന-
സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം
കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍
പിള്ളേരുറങ്ങീല കള്ളാ

കക്കാതെ, കവരാതെ, കളളം പറയാതെ
കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടെ...
____________________________________

രാവിലെ മുതല്‍ ഈ കവിതയുടെ പിന്നാലെ ആയിരുന്നു

ഈ കവിത ഒരിക്കല്‍ എങ്കിലും കേള്‍ക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ ?

ഈ കവിത ചൊല്ലി താരമായ ആളാണ് സലിംകുമാര്‍ ,

ജയരാജ് വാര്യര്‍ ഷോകളില്‍ മാസ്റ്റര്‍ പീസ്‌ ആണ് ഈ കവിത ..

ഇത് എഴുതിയത് മുന്‍ ജില്ലാജഡ്ജിയും ഇപ്പോള്‍ എസ്.സി/എസ്.ടി. കമ്മീഷന്‍ ചെയര്‍മാനുമായ പി.എന്‍. വിജയകുമാറാണ്

അയ്യപ്പപണിക്കരുടെ അല്ലങ്കില്‍ ഓമല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കവിത എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പലരും ഈ കവിത ചൊല്ലിയിരുന്നത്

കലോത്സവങ്ങളും കാമ്പസുകളുമൊക്കെ പതിറ്റാണ്ടുകളോളം പാടിനടന്ന 'കള്ളന്' പിന്നിലെ കവി പക്ഷേ ഇക്കാലമത്രയും അജ്ഞാതനായിരുന്നു.

തന്‍റെ കവിത കലാലയ മത്സരങ്ങളില്‍ പിതൃത്വം മാറി സമ്മാനം വരികൂട്ടുന്നത്‌ അറിഞ്ഞിട്ടും വിജയകുമാര്‍ പ്രതികരിച്ചില്ല

പക്ഷേ ഒരു ജുഡീഷ്യല്‍ ഓഫീസറായതിനാല്‍ പരസ്യമായി പ്രതികരിക്കാനാകാതെ മിണ്ടാതിരുന്നതായിരിക്കും ........

 
At 9:45 AM, Blogger Ashru said...

കള്ളം പറയാതെ കള്ളനായി എന്ന് പറഞ്ഞതും കള്ളം

 

Post a Comment

Links to this post:

Create a Link

<< Home