Tuesday, July 18, 2006

ശോശാമ്മേ ശോശാമ്മേ...അല്ലേലും നീയാള്‌ ഭയങ്കരിയാ...

("ഓശാനാ ഓശാനാ ....
അത്യുന്നതങ്ങളില്‍ ഓശാനാ...." എന്ന റ്റ്യൂണിലാണ്‌ ഈ പാട്ട്‌. ശരിയ്ക്കറിയില്ല. 4 വരിയേ ഓര്‍മയുള്ളൂ.. വെമ്പള്ളിയ്ക്കൊക്കെ അറിയാമായിരിയ്ക്കും.. അറിയാവുന്നവര്‍ സഹായിക്ക്വോ.. പ്ലീസ്‌ :) )


ശോശാമ്മേ ശോശാമ്മേ
അല്ലേലും നീയാള്‌ ഭയങ്കരിയാ...

കണ്ടകറ്റര്‍ സാറിനെ മണിയടിച്ച്‌..
ടിക്കേറ്റെടുക്കാതെ പോയവളേ

Cho: ശോശാമ്മേ .....

പേരമരത്തില്‍ കയറീട്ട്‌
അങ്ങനേയും ചരിത്രം നീ സൃഷ്ടിച്ചൂ

Cho: ശോശാമ്മേ .....

കെമിസ്റ്റ്രി പരീക്ഷയ്ക്ക്‌ പാസ്സാക്കാന്‍
സാറിന്‌ കിസ്സ്‌ കൊടുത്തവളേ...

Cho: ശോശാമ്മേ .....

വര്‍ഷപ്പരീക്ഷയ്ക്ക്‌ കോപ്പിയടിച്ച്‌
അവിടേയും ചരിത്രം നീ സൃഷ്ടിച്ചൂ

Cho: ശോശാമ്മേ .....

അരക്കൊല്ല പരീക്ഷക്ക് കണക്കിന്റന്ന്..
സാരീലെഴുതി കോപ്പിയടിച്ച കള്ളിയല്ലേ നീ

Cho: ശോശാമ്മേ .....

വരിയ്ക്കാ ച്ചക്കാ നീ മുറിച്ചു വച്ചൂ....
കൂഴാ ച്ചക്കാ നീ എനിയ്ക്കു തന്നൂ
(റ്റ്യൂണോപ്പിച്ച്‌ ദീര്‍ഘവും കൂട്ടക്ഷരവും ചേര്‍ത്തതാണ്‌!)

Cho: ശോശാമ്മേ .....





Edit 7-sep-06 :- വിശാല മനസ്കന്റെ സംഭാവന ചേര്‍ക്കുന്നു
Edit 19-Sep-06 :- azureusന്റെ സംഭാവന ചേര്‍ക്കുന്നു

17 Comments:

At 11:35 AM, Blogger വഴിപോക്കന്‍ said...

ശോശാമ്മേ ശോശാമ്മേ...അല്ലേലും നീയാള്‌ ഭയങ്കരിയാ...

 
At 11:01 AM, Blogger വക്കാരിമഷ്‌ടാ said...

ശ്ശോ.. ഇതെല്ലാം മറന്നു. ഇനിയും പോരട്ടെ വഴിപോക്കാ.. ആയകാലത്ത് ഇതൊന്നും വേണ്ട രീതിയില്‍ പാടിയില്ല.....

 
At 1:51 PM, Blogger വഴിപോക്കന്‍ said...

പ്രോത്സാഹിപ്പിയ്ക്കാന്‍ വക്കാരിയുള്ളിടത്തോളം മടിച്ച്‌ നില്‍ക്കാതെ പോസ്റ്റുന്നതായിരിയ്ക്കും :)

 
At 5:34 AM, Blogger വിശാല മനസ്കന്‍ said...

അരക്കൊല്ല പരീക്ഷക്ക് കണക്കിന്റന്ന്..
സാരീലെഴുതി കോപ്പിയടിച്ച കള്ളിയല്ലേ നീ..

(ശോശാമ്മേ..ശോശാമ്മേ..)

ബാക്കി മറന്നു.

 
At 5:46 AM, Blogger ഏറനാടന്‍ said...

വിശാലേട്ടോ.. വഴിപോക്കാ.. ഇങ്ങള്‍ക്കാര്‍ക്കെങ്കിലും താഴെത്തെ പാട്ടു മുയുവനുമറിയാമെങ്കിലൊന്നു പാടിത്തരുമോ?

പോകാലൊ പോകാലോ
മഞ്ഞക്കാട്ടില്‌ പോകാലോ
മഞ്ഞക്കാട്ടില്‌ പോയാല്‌
മഞ്ഞക്കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാല്‌

പിടിച്ചാല്‌.പിടിച്ചാല്‌.. ശ്ശെ, മറന്നു.. മുഴുവന്‍ വരികളുമറിയാമെങ്കില്‍ പോസ്റ്റൂ..

 
At 5:52 AM, Blogger ദില്‍ബാസുരന്‍ said...

മഞ്ഞക്കിളിയെ പിടിച്ചാലോ
പിന്നെ പപ്പും പൂടേം പറിയ്ക്കാലോ
പപ്പും പൂടേം പറിച്ചാലോ
.................(ഓര്‍മ്മയില്ല)
പിന്നെ കള്ളും കൂട്ടിയടിയ്ക്കാലോ.

 
At 7:22 AM, Blogger കണ്ണൂസ്‌ said...

പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചാലോ ഉപ്പും മൊളകും തിരുമ്മാല്ലോ
ഉപ്പും മൊളകും തിരുമ്മ്യാ പിന്നെ ചട്ടിലീട്ട്‌ വറക്കാല്ലോ
ചട്ടിലീട്ട്‌ വറത്താലോ, നാക്കില വാട്ടി കെട്ടാല്ലോ
നാക്കില വാട്ടി കെട്ടീട്ട്‌ കള്ളുഷാപ്പില്‌ പോകാല്ലോ
കള്ള്‌ഷാപ്പില്‌ പോയിട്ട്‌ അന്തീം കൂട്ടി തട്ടാല്ലോ
അന്തിക്കള്ള്‌ പിടിച്ചാ പിന്നെ, കെട്ടിയ പെണ്ണിനെ തല്ലാല്ലോ
കെട്ടിയ പെണ്ണിനെ തല്ല്യാലോ അങ്ങേ വീട്ടില്‌ പോകാല്ലോ
അങ്ങേ വീട്ടില്‌ പോയാലോ ജാനുപ്പെണ്ണിനെ കാണാല്ലോ
ജാനുപ്പെണ്ണിനെ കണ്ടാലോ, നാലും കൂട്ടി മുറുക്കാല്ലോ
നാലും കൂട്ടി മുറുക്കീട്ട്‌ കാലും നീട്ടി കെടക്കാല്ലോ
കാലും നീട്ടി കെടക്കാന്‍ കൂട്ടിന്‌ ജാനുപ്പെണ്ണിനെ കൂട്ടാല്ലോ
ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ..

 
At 7:25 AM, Blogger ഇത്തിരിവെട്ടം|Ithiri said...

കൊള്ളാല്ലോ..കൊള്ളാല്ലോ.. കണ്ണൂസ്ജീ കൊള്ളാല്ലോ

 
At 7:25 AM, Blogger വല്യമ്മായി said...

എന്റെ ചെറുപ്പത്തില്‍ കേട്ടിരുന്ന "മത്തങ്ങ തോ‍ട്ടത്തിലെ വെണ്ടക്ക ചേട്ടനൊരു പീച്ചിങ്ങ ചേച്ചിയുമാ‍യ് പ്രേമത്തിലായ്" എന്ന പാട്ട് ആര്‍ക്കെങ്കിലും അറിയുമോ

 
At 7:28 AM, Blogger ദില്‍ബാസുരന്‍ said...

കണ്ണൂസേട്ടാ ഹ ഹ
കലക്കി! ഇത്രയ്ക്ക് നീളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. സൂപ്പര്‍ പാട്ട്! :-)

 
At 7:28 AM, Blogger വക്കാരിമഷ്‌ടാ said...

കണ്ണൂസ്‌ജി സര്‍വ്വകലാശാലയിലെ പ്രിന്‍‌സിപ്പാളല്ലായിരുന്നോ :)

നാലുപേരില്‍ സുന്ദരിയായീ നടുക്കത്തെ റോസമ്മ,
റോസമ്മ, സിക്‍സ്തും പാസ്സായ് കല്‍‌ക്കട്ടായില്‍ ചെന്നപ്പോള്‍
വയസ്സനാം പ്രിന്‍‌സിപ്പാള് .....

ആ പാട്ടാര്‍ക്കറിയാം. എന്നെ വല്ലാതെ ആകര്‍ഷിച്ച ഒരു ഗാനമായിരുന്നു അത് :)

വഴിപോക്കോ, ഈ വഴിയൊക്കെ ഒന്നുകൂടി പോകണ്ടേ?

 
At 8:21 AM, Blogger റീനി said...

വാക്കാരി, ഞങ്ങളുടെ കോളേജില്‍ നടുവത്തെ റോസമ്മ വയസ്സനായ തോമാച്ചനെ പ്രേമിച്ചു (പ്രിന്‍സിപ്പള്‍ തോമസ്‌ ആയിരുന്നതിനാലാവാം) ....പാട്ടിന്റെ ബാക്കി അറിഞ്ഞൂട.

 
At 6:15 AM, Blogger വഴിപോക്കന്‍ said...

സുഹൃത്തുക്കളേ നന്ദി..

വക്കാരി.. വേറൊരു വഴി പോയതായിരുന്നു.. കേരള നാട്ടിലേയ്ക്ക്‌.. ഒരു മാസത്തെ ട്രിപ്പ്‌.. ഇന്നലെ വന്നേയുള്ളു തിരിച്ച്‌

വിശാലന്റെ വരികള്‍ ചേര്‍ക്കുന്നു. പ്രത്യേകം നന്ദി

കണ്ണൂസേ അത്‌ കലക്കി.. ഒരു പുതിയ പോസ്റ്റായി ചേര്‍ക്കാമല്ലൊ?.. വിസിബിലിറ്റി കിട്ടട്ടെ

 
At 11:43 AM, Blogger Peanuts said...

ഞാന്‍ കേട്ടിട്ടുള്ള ഒരു വരി ചേര്‍ക്കുന്നു

"വരിക്ക ചക്ക നീ മുറിചു വെച്ചു
കൂഴ ചക്ക നീ എനിക്കു തന്നു
ശോശാമ്മെ ശോശാമ്മെ
അല്ലേലും നീയാളു ഭയങ്കരിയാ"

-ഈ ബ്ളോഗ്ഗ്‌ കൊള്ളാം-

 
At 11:53 PM, Blogger വഴിപോക്കന്‍ said...

Azureus നന്ദി....വരികള്‍ ചേര്‍ക്കുന്നു...

 
At 5:50 AM, Blogger KANNURAN - കണ്ണൂരാന്‍ said...

ശോശാമ്മയേക്കാള്‍ ഉഗ്രന്‍ കണ്ണൂസിന്റെ വരികള്‍ തന്നെ... കാമ്പസും, പഴയ സ്റ്റുഡെന്റ്സ് ഓണ്‍‌ലിയുമൊക്കെ ഓര്‍മ്മ വരുന്നു...

 
At 11:18 AM, Blogger Its said...

ശോശാമ്മേ എടി ശോശാമ്മേ
അല്ലേലും നീയാളു ഭയങ്കരിയാ
മത്തായി സാറിന്റെ മൂത്ത മൊളേ
അല്ലേലും നീയാളു ഭയങ്കരിയാ

കോളേജില്‍ പോകാനായി ബസ്സില്‍ കേറുംബോള്‍
പൂവാലന്‍മാര്‍ നിന്നെ വളയാറില്ലെ
പൂവാലന്‍മാര്‍ നിന്നെ വളഞ്ഞിടുമ്പോള്‍
സേഫ്റ്റിപിന്നെടുത്തു നീ കുത്താറില്ലെ
.......
സ്പെഷല്‍ ക്ലാസെന്ന പേരും പറഞ്ഞ്‌
മാറ്റിനി സിനിമക്കു പോകാറില്ലെ

തിയ്യെറ്ററില്‍ നീ ഇരുന്നിടുമ്പൊള്‍
(ബാക്കി ഓര്‍മ്മയില്ല)

 

Post a Comment

Links to this post:

Create a Link

<< Home