Friday, June 23, 2006

III - ആ .. തോട്ടിലൊരു പാമ്പ്‌..

III - ആ .. തോട്ടിലൊരു പാമ്പ്‌..

*********************************
ഈ വക ഓളപ്പാട്ട്‌കള്‍ക്ക്‌ ഇവിടെ അധികം പ്രേക്ഷകര്‍ ഇല്ലെങ്കിലും, ഇതൊക്കെ മറക്കാതിരിയ്ക്കാന്‍ എഴുതി വയ്ക്കാം എന്ന് വിചാരിയ്ക്കുന്നു. :)
***********************************

എട്‌ വടി കൊണ്ട്ര വടി തോട്ടിലൊരു പാമ്പ്‌..
(cho) ആ .. തോട്ടിലൊരു പാമ്പ്‌..


ചേരയല്ല മൂര്‍ഖനല്ലാ ചേനത്തണ്ടന്‍ പാമ്പ്‌...
(cho) ആ .. ചേനത്തണ്ടന്‍ പാമ്പ്‌..

കാര്‍ത്തികേയന്‍ നായരുടെ മൂത്തമോള്‌ കാര്‍ത്തൂ..
(cho) ആ ..മൂത്തമോള്‌ കാര്‍ത്തൂ..

കാര്‍ത്തു നിന്റെ തോര്‍ത്തെവിടെന്ന് ഓര്‍ത്ത്‌ നോക്കടി കാര്‍ത്തൂ..
(cho) ആ ..ഓര്‍ത്ത്‌ നോക്കടി കാര്‍ത്തൂ..

കാര്‍ത്തൂ നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ
(cho) ആ ..കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ...

(ട്യൂണ്‍ മാറി.. )

ആ ... കാര്‍ത്തു വിക്കണ തോര്‍ത്ത്‌ വേണമാ
അതോ തോര്‍ത്ത്‌ വിക്കണ കാര്‍ത്തു വേണമാ...

നാട്ടിലൊക്കെ വിക്കണത്‌ തോര്‍ത്ത്‌
തോര്‍ത്ത്‌ വിക്കണ പെണ്ണിന്റെ പേര്‌ കാര്‍ത്തു

ആ ... കാര്‍ത്തു വിക്കണ തോര്‍ത്ത്‌ വേണമാ
അതോ തോര്‍ത്ത്‌ വിക്കണ കാര്‍ത്തു വേണമാ...

നാട്ടിലൊക്കെ വിക്കണത്‌ മോര്‌
മോര്‌ വിക്കണ പെണ്ണിന്റെ പേര്‌ മേരി
ആ ... മേരി വിക്കണ മോര്‌ വേണമാ
അതോ മോര്‌ വിക്കണ മേരി വേണമാ..

(കാര്‍ത്തു വേണമാ എന്ന ചോദ്യത്തില്‍ ദുരുദ്ദേശമൊന്നുമില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. പ്രാസമൊപ്പിയ്ക്കാന്‍ വേണ്ടി മാത്രമാണത്‌) :)

ഇപ്പൊ പെട്ടെന്ന് ഓര്‍മ വരുന്നത്‌ ഇത്രയുമാണ്‌...


ആണി വിക്കണ പെണ്ണിന്റെ പേര്‌ ആനി
കോഴി വിക്കണ പയ്യന്റെ പേര്‌ കോശി
റോസ്‌ വിക്കണ റോസി
മാങ്ങ വിക്കണ മീര
സൂചി വിക്കണ സൂസി
തേങ്ങ വിക്കണ തോമസ്‌
ജവ്‌ളി വിക്കണ ജോയി
ബോണ്ട വിക്കണ ബിന്ദു

പുട്ട്‌ വിക്കണ പാപ്പി
ഏണി വിക്കണ മാണി
റാഗി വിക്കണ റാണി
ബൈക്ക്‌ വിക്കണ ബൈജു


അങ്ങനെ അങ്ങനെ അപ്പപ്പോള്‍ ചുറ്റും നില്‍കുന്നവരെ പറ്റി ഉണ്ടാക്കുന്ന ഓരോന്ന്...

എന്തും പാടാം ആര്‍ക്കും പാടാം ആരെപ്പറ്റിയും പാടാം
***********************************
കലാഭവന്‍ മണി ഇത്‌ ഏതൊ കേസ്സറ്റിലും പാടിയിട്ടുണ്ട്‌, ഭാഗികമായി.

നന്ദി ..ഈ പാട്ടോര്‍മിപ്പിച്ച ഋ സുഹ്രുത്തിനും പെരിങ്ങോടന്‍സിനും, ഈ വഴി മറന്നുവോ എന്ന് ചോദിച്ച വക്കാരിയ്കും.. :)
***********************************

12 Comments:

At 4:15 PM, Blogger വഴിപോക്കന്‍ said...

ഓളപ്പാട്ട്‌ III - ആ .. തോട്ടിലൊരു പാമ്പ്‌..

*********************************
ഈ വക ഓളപ്പാട്ട്‌കള്‍ക്ക്‌ ഇവിടെ അധികം പ്രേക്ഷകര്‍ ഇല്ലെങ്കിലും, ഇതൊക്കെ മറക്കാതിരിയ്ക്കാന്‍ എഴുതി വയ്ക്കാം എന്ന് വിചാരിയ്ക്കുന്നു. :)

 
At 4:21 PM, Blogger Inji Pennu said...

ഇതൊന്നു ഓഡിയോ ആയി പാടിക്കേപ്പിക്കാമോ?

 
At 1:48 AM, Blogger  said...

open the door darling open the door പോലെ 'സുരാങ്കണീ സുരാങ്കണീ സുരാങ്കണീകാ മാല്‌ കണാ വാ, മാല്‌ മാല്‌ മാല്‌ സുരാങ്കണീ കാ മാല്‌ സുരാങ്കണീ കാ മാല്‌ കണാ വാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ വിവിധ campus versions ഉണ്ടല്ലോ..

cho: സുരാങ്കണീ.. സുരാങ്കണീ.. സുരാങ്കാണീ കാ..

once a papa met a mama under a mango tree
cho : HEY
then the papa asked the mama will you marry me

cho: HEY സുരാങ്കണീ..

then the mama told the papa പോടാ തെമ്മാടീ.
then the papa told the mama ****


cho: HEY സുരാങ്കണീ..

once a fisher met a fisher in a fishing boat
cho: HEY
then the fisher asked the fisher whats the fisher's name

cho: HEY സുരാങ്കണീ..

then the fisher told the fisher fisher is his name
cho: HEY
then the fishers fished each other in the fishing boat

cho: HEY സുരാങ്കണീ..

പള്ളി നല്ല പള്ളി, പള്ളിക്കൂടം പള്ളി
കള്ളി വന്നു നുള്ളി നുള്ളിയപ്പം പൊള്ളി

cho: HEY സുരാങ്കണീ..

 
At 1:58 AM, Blogger  said...

മറ്റൊരു ടൂർ പാട്ട്‌.

കാനന ഛായയിൽ "നാ നാ നാ നാ"
ഞാനും വരട്ടയോ "നാ നാ നാ നാ"
പാടില്ല പാടില്ല "നാ നാ നാ നാ"
പാടേ മറന്നൊന്നും "നാ നാ നാ നാ"
ഒന്നാം വനത്തില്‌ "നാ നാ നാ നാ"
എന്നെയും കൂടൊന്നു "നാ നാ നാ നാ"
പിന്നെയൊരിക്കൽ ഞാൻ "നാ നാ നാ നാ"
ഇന്നുവേണ്ടിന്നുവേണ്ട "നാ നാ നാ നാ"

 
At 4:21 AM, Blogger അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ്!
നന്ദി :-))

 
At 12:57 AM, Blogger monu said...

kollam

reminds me of my childhood days when one of my relative used to sing it. His house was in "meloor". a place near chalakkudy :)

 
At 12:58 AM, Blogger monu said...

oru request

any chance to get audio of this songs ??? :)

 
At 12:49 PM, Blogger വഴിപോക്കന്‍ said...

ആദ്യമായി, LG ഋ അരവിന്ദ്‌ മോനു , കമന്റിയതിനും പ്രൊത്സാഹനത്തിനും നന്ദി

audio ഉണ്ടാക്കലിന്‌ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍.. ഒറ്റയ്ക്ക്‌ പാടിയാല്‍ പാടാനും കേള്‍ക്കാനും ബോറ്‌!.. ഇതിനൊക്കെ പറ്റിയ ഒരു ടീം ഇവിടെ ഉണ്ടായിരുന്നത്‌ കുറച്ച്‌ കൊല്ലം മുമ്പ്‌ നാനാ വഴി പിരിഞ്ഞു പോയി.. :( ഇനി എന്നെങ്കിലും ഒരു അവസരം കിട്ടിയാല്‍ ഞാന്‍ കലക്കുന്നുണ്ട്‌ ഒരു audio collection. തീര്‍ച്ച! എന്നെ കണ്ടാല്‍ തോന്നില്ലെ ഞാന്‍ ഒരുമ്പെട്ടിറങ്ങിയതാണെന്ന് .. :)

പക്ഷെ ഇതിനൊക്കെ അങ്ങനെ ഒരു ട്യൂണ്‍ കേള്‍ക്കേണ്ട പ്രശ്നമുണ്ടൊ പാടാന്‍? ഒരു ഫാസ്റ്റ്‌ താളത്തില്‍ അങ്ങു പാടിയാല്‍ ഒരു ട്യൂണ്‍ തന്നെ വരും.. അതു തന്നെ അതിന്റെ ട്യൂണ്‍.. "വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌" എന്ന രാഗത്തില്‍ പാടി നോക്കൂ.. ശരിയാകും! :)

ഋ സുഹൃത്തെ.. ഈ സുരാങ്ഗനി പാട്ട്‌ ഇത്ര വിപുലമായി കേട്ടിട്ടില്ല മുമ്പ്‌.. ഒന്ന് മുഴുവനായി compileചെയ്ത്‌ പോസ്റ്റി കൂടേ?

"കാനന ച്ഛായ" ഞങ്ങളും പാടുമായിരുന്നു.. നാ നാ നാ നാ യ്ക്ക്‌ പകരം

കാനന ച്ഛായയില്‍ ണ ക്കൂ ണ ക്കൂ ണാ

എന്നായിരുന്നു പക്ഷെ

 
At 4:12 AM, Blogger അജിത്‌ | Ajith said...

മീന്‌ വിക്കണ പെണ്ണ്‌ പേര്‌ മീന..

മീന വിക്കണ മീന്‌ വേണോ..

മീന്‌ വിക്കണ മീന വേണോ...

 
At 1:21 PM, Blogger ചാത്തന്‍ said...

here is another one

Johny asked for body show
I said one she said fun
cho: Johny asked for body show
I said two she said do
cho: Johny asked for body show
I said three she said free
cho: Johny asked......
I said four she said more
cho: Johny asked......
I said five she said dive
cho: Johny asked......
I said six she said fix
cho: Johny asked......
I said seven she said heaven
cho: Johny asked......
I said eight she said wait
cho: Johny asked......
I said nine she said mine
cho: Johny asked......
I said ten she said done
cho: Johny asked......

 
At 1:53 PM, Blogger വഴിപോക്കന്‍ said...

അജിത്‌, ചാത്തന്‍ .. നന്ദി

 
At 2:57 AM, Blogger Nick FrEaK said...

Kochu kunhinde achan an album by kalabhavan mani

Enjoy Guys this is the song.

https://www.youtube.com/watch?v=iPLp6yK40u8

fb/nikhilkanto

 

Post a Comment

Links to this post:

Create a Link

<< Home