Monday, June 05, 2006

II - ശ്യാമ വര്‍ണ രൂപിണീ.....

രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം.. എന്ന tune..............

Collegeകളില്‍ വളരെ പ്രസിദ്ധമായ ഒരു പാട്ടാണിത്‌.. study ടൂറിനും മറ്റോളസദസ്സുകള്‍ക്കും അനുയോജ്യം!..


ശ്യാമ വര്‍ണ രൂപിണീ കഠോര ഭാഷിണീ പ്രിയേ..
പ്രേമ ലേഖനം നിനക്കു ഞാന്‍ തരുന്നിതാ പ്രിയേ..

(Chorus)ലാല ലാല ലാല.. ലാല ലാല ലാല ലാലലാ..
ലാല ലാല ലാല.. ലാല ലാല ലാല ലാലലാ..

പ്രേമലേഖനം തരാനായ്‌ അന്നു രാത്രി വന്നതും..
നിന്റെ തന്ത കണ്ടതും പുളീടെ കൊമ്പൊടിച്ചതും..
(Chorus)ലാല ലാല ............................

ആളു മാറി നിന്റെ തന്ത വാഴയ്ക്കിട്ടടിച്ചതും..
വേലിചാടി ഓടി ഞാന്‍ ചാണക്കുഴീല്‍ വീണതും...
(Chorus)ലാല ലാല ............................

കോലാപ്പൂരി ചപ്പലിട്ടു നീ കുണുങ്ങി വന്നതും..
ചോപ്പ്‌ പൊട്ടു തന്നെ ചേരുമെന്നു ഞാന്‍ പറഞ്ഞതും..
(Chorus)ലാല ലാല ............................

പുള്ളിയുള്ള ബ്ലൌസ്‌ വേണമെന്നു നീ ശഠിച്ചതും..
കള്ളടിച്ച പോലെ സിറ്റി മൊത്തമായ്‌ കറങ്ങിയതും
(Chorus)ലാല ലാല ............................
ശ്യാമ വര്‍ണ രൂപിണീ കഠോര ഭാഷിണീ പ്രിയേ..
എല്ലാമെല്ലാം ഇത്ര വേഗം നീ മറന്നുവോ പ്രിയേ?..
EDIT 1: 6/9/2006 വലിയ കമ്മന്റ്‌ പോസ്റ്റ്‌ ചെയ്തത്‌ ചേര്‍ക്കുന്നു

തമിഴ്‌നാട്ടില്‍ പഠിയ്ക്കുമ്പൊഴും ബേന്‌ഗ്ലൂര്‍ ജോലിയില്‍ നിന്നൊരു ooty ടൂര്‍ പോയപ്പോഴും തെലുങ്കനും, കന്നടക്കാരനും, ബീഹാറിയും വരെ (ലാ ല ലാ ല ... മാത്രമെ അവര്‍ക്കു മനസ്സിലായുള്ളൂ എന്നാലും) വീണ്ടും വീണ്ടും ആവശ്യപ്പെടുകയും കൂടെപ്പാടുകയും ചെയ്തിട്ടുണ്ട്‌ ഇത്‌ :)

ഇതു കൂടാതെ നാരായണം ഭജേ നാരായണം... എന്നു പറഞ്ഞു വെറുതെ കൂടെയുള്ളവര്‍ക്കൊക്കെ (മിയ്ക്കവാറും പാര വച്ച്‌) നാരായണം പറയുന്ന ഇന്‍സ്റ്റന്റ്‌ പാട്ടും വന്‍ ഹിറ്റ്‌ ആയിരുന്നു.

ഉദാഹരണത്തിന്‌
(സാറ്‌ അടുത്തു നില്‍ക്കുമ്പോള്‍)

സൈതലവി സാറിനും നാരായണം..
പിന്നെ കമ്പ്യൂട്ടര്‍ ലാബിനും നാരായണം..
(Chorus) നാരായണം ഭജേ നാരായണം...
പിന്നെം! നാരായണം ഭജേ നാരായണം

എന്നും (സാറ്‌ ഒന്നു മാറിക്കഴിയുമ്പോള്‍)

കുപ്പിക്കണ്ണന്‍ സാറിനും നാരായണം...
സാറിന്റെ മയക്കുവെടിയ്ക്കും നാരായണം
(Chorus) നാരായണം ഭജേ ..

എന്ന ചേലിനാണ്‌ ഈ പാട്ട്‌
*1 കുപ്പിക്കണ്ണന്‍ - കട്ടി സോഡ ഗ്ലാസ്സ്‌ കണ്ണട വച്ചതുകൊണ്ട്‌ അങ്ങോര്‍ക്ക്‌ കിട്ടിയ ഇരട്ടപ്പേര്‌.
*2 മയക്കുവെടി - എന്നാല്‍ ക്ലാസ്സ്‌ അത്രയ്ക്കും ബോറ്‌ എന്ന്

അതുപോലെ ...
നാട്ടിലൊക്കെ വിക്കണത്‌ മോര്‌
മോര്‌ വിക്കണ പെണ്ണിന്റെ പേര്‌ മീര..
മീര വിക്കണ മോര്‌ വേണമാ?
മോര്‌ വിക്കണ മീര വേണമാ?

പിന്നെ സൂചി വിക്കണ പെണ്ണിന്റെ പേര്‌ സൂസി
ആണി വിക്കണ പെണ്ണിന്റെ പേര്‌ ആനി....

അങ്ങനെ പെണ്‍കുട്ടികള്‍ക്ക്‌ പാരവച്ച്‌ ഉള്ള ഇന്‍സ്റ്റന്റ്‌ പാട്ടും.. (മീര വേണമാ എന്ന ചൊദ്യത്തില്‍ ദുരുദ്ദേശമൊന്നും ഇല്ല :).. പ്രാസം ഒപ്പിയ്കുന്നതിന്‌ മാത്രമാണ്‌... സംശയിയ്ക്കുന്നവര്‍ക്കായി നേരത്തെ ക്ലാരിഫൈ ചെയ്യുന്നു)

എന്നെ എപ്പോഴും അഭിമാനിപ്പിച്ചിട്ടുള്ള ഒരു കാര്യം കേരളാ ക്യാമ്പസുകളിലല്ലാതെ തെലുങ്കനോ, തമിഴനോ ഒന്നും സ്വന്തമായി ഈ വക ഒന്നുമില്ല എന്നതാണ്‌. :) അപൂര്‍വ്വം സിനിമ പാട്ടുകളും ബേന്‌ഗ്ലൂറില്‍ വച്ചു കേട്ട
open the door darling open
the door why are you angry so..?
എന്ന ഒരു പാട്ടുമാണ്‌ കുറച്ചെങ്കിലും അവരുടെ മാനം കാത്ത്‌ പോന്നത്‌..ബാക്കി വരികള്‍ അറിയുന്നവര്‍ reply ആയി post ചെയ്താല്‍, ഞാന്‍ പുതിയ version compile ചെയ്യാം.

EDIT 1: 6/9/2006 വെമ്പള്ളിയുടെ സംഭാവന ചേര്‍ക്കുന്നു..21 Comments:

At 2:45 PM, Blogger Kuttyedathi said...

ഇദാദ്യം കേള്‍ക്കുവാണല്ലോ വഴിപോക്കാ. ഗുള്ളാാം

 
At 1:11 AM, Blogger കലേഷ്‌ കുമാര്‍ said...

കൊള്ളാം! ഇത് ഏത് കാലഘട്ടത്തിലാരുന്നു വഴിപോക്കാ ഓടിയിരുന്നത്?

 
At 9:59 AM, Blogger വഴിപോക്കന്‍ said...

92-95വില്‍ പോളിടെക്നികില്‍ നിന്നാണ്‌ ഞാനാദ്യം കേട്ടത്‌.. അതുകഴിഞ്ഞ്‌ എഞ്ജിനീറിങ്ങിനു ചെന്നപ്പോഴും കൂടെചേര്‍ന്ന മിക്കവാറും പോളിക്കാര്‍ക്കെല്ലാം അറിയാമായിരുന്നു എന്നാണ്‌ ഓര്‍മ്മ. പോളിടെക്നിക്‌കാരുടെ universal പാട്ടാണ്‌ എന്നു തോന്നുന്നു.

 
At 3:40 AM, Blogger വക്കാരിമഷ്‌ടാ said...

ശരിയാ, 89-93 കാലഘട്ടങ്ങളില്‍ ഞാനും ഇത് ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ മൊത്തത്തില്‍ അറിയില്ലായിരുന്നു....
....
....
പിന്നെ ഞാനാ ടൈപ്പുമല്ലായിരുന്നു :)

അപ്പോള്‍ കുട്ട്യേടത്തി ഇത് കേട്ടിട്ടില്ലാ..??

 
At 3:51 AM, Blogger Vempally|വെമ്പള്ളി said...

പുള്ളിയുള്ള ബ്ലൌസു വേണമെന്നു നീ പറഞ്ഞതും
കള്ളടിച്ച പോലെ സിറ്റി മൊത്തമായ് കറങ്ങിയതും
പ്രേമ ലേഖനം തരാനായ് വേലി ചാടി വന്നതും
നിന്‍റെ തന്ത കണ്ടതും….

 
At 11:01 AM, Blogger വഴിപോക്കന്‍ said...

വക്കരിമഷ്ടാ എന്ന് ആദ്യം കേട്ടപ്പോള്‍ ഓര്‍ത്തത്‌ നമസ്ക്കാരംഷ്ടാ എന്നാണ്‌.
ഏതായാലും വക്കരിമഷ്ടാ നമസ്ക്കാരം. ഈ പാട്ടിനൊക്കെ അങ്ങനെ "ടൈപ്പ്‌" ഉണ്ടോ? .. കൂട്ടത്തില്‍ കൂടിയാല്‍ ആര്‍ക്കും പാടാം..

തമിഴ്‌നാട്ടില്‍ പഠിയ്ക്കുമ്പൊഴും ബേന്‌ഗ്ലൂര്‍ ജോലിയില്‍ നിന്നൊരു black thunder-ooty ടൂര്‍ പോയപ്പോഴും തെലുങ്കനും, കന്നടക്കാരനും, ബീഹാറിയും വരെ (ലാ ല ലാ ല ... മാത്രമെ അവര്‍ക്കു മനസ്സിലായുള്ളൂ എന്നാലും) വീണ്ടും വീണ്ടും ആവശ്യപ്പെടുകയും കൂടെപ്പാടുകയും ചെയ്തിട്ടുണ്ട്‌ ഇത്‌ :)

ഇതു കൂടാതെ നാരായണം ഭജേ നാരായണം... എന്നു പറഞ്ഞു വെറുതെ കൂടെയുള്ളവര്‍ക്കൊക്കെ (മിയ്ക്കവാറും പാര വച്ച്‌) നാരായണം പറയുന്ന ഇന്‍സ്റ്റന്റ്‌ പാട്ടും വന്‍ ഹിറ്റ്‌ ആയിരുന്നു.

ഉദാഹരണത്തിന്‌
(സാറ്‌ അടുത്തു നില്‍ക്കുമ്പോള്‍)
സൈതലവി സാറിനും നാരായണം..
പിന്നെ കമ്പ്യൂട്ടര്‍ ലാബിനും നാരായണം..
(Chorus) നാരായണം ഭജേ നാരായണം...
പിന്നെം! നാരായണം ഭജേ നാരായണം

എന്നും (സാറ്‌ ഒന്നു മാറിക്കഴിയുമ്പോള്‍)
*1 കുപ്പിക്കണ്ണന്‍ സാറിനും നാരായണം...
സാറിന്റെ *2മയക്കുവെടിയ്ക്കും നാരായണം
(Chorus) നാരായണം ഭജേ ..

എന്ന ചേലിനാണ്‌ ഈ പാട്ട്‌
*1 കുപ്പിക്കണ്ണന്‍ - കട്ടി സോഡ ഗ്ലാസ്സ്‌ കണ്ണട വച്ചതുകൊണ്ട്‌ അങ്ങോര്‍ക്ക്‌ കിട്ടിയ ഇരട്ടപ്പേര്‌.
*2 മയക്കുവെടി - എന്നാല്‍ ക്ലാസ്സ്‌ അത്രയ്ക്കും ബോറ്‌ എന്ന്


അതുപോലെ ...
നാട്ടിലൊക്കെ വിക്കണത്‌ മോര്‌
മോര്‌ വിക്കണ പെണ്ണിന്റെ പേര്‌ മീര..
മീര വിക്കണ മോര്‌ വേണമാ?
മോര്‌ വിക്കണ മീര വേണമാ?

പിന്നെ സൂചി വിക്കണ പെണ്ണിന്റെ പേര്‌ സൂസി
ആണി വിക്കണ പെണ്ണിന്റെ പേര്‌ ആനി

അങ്ങനെ പെണ്‍കുട്ടികള്‍ക്ക്‌ പാരവച്ച്‌ ഉള്ള ഇന്‍സ്റ്റന്റ്‌ പാട്ടും.. (മീര വേണമാ എന്ന ചൊദ്യത്തില്‍ ദുരുദ്ദേശമൊന്നും ഇല്ല :).. പ്രാസം ഒപ്പിയ്കുന്നതിന്‌ മാത്രമാണ്‌... സംശയിയ്ക്കുന്നവര്‍ക്കായി നേരത്തെ ക്ലാരിഫൈ ചെയ്യുന്നു)

എന്നെ എപ്പോഴും അഭിമാനിപ്പിച്ചിട്ടുള്ള ഒരു കാര്യം കേരളാ ക്യാമ്പസുകളിലല്ലാതെ തെലുങ്കനോ, തമിഴനോ ഒന്നും സ്വന്തമായി ഈ വക ഒന്നുമില്ല എന്നതാണ്‌. :) അപൂര്‍വ്വം സിനിമ പാട്ടുകളും ബേന്‌ഗ്ലൂറില്‍ വച്ചു കേട്ട
open the door darling open the door why are you angry so..?
എന്ന ഒരു പാട്ടുമാണ്‌ കുറച്ചെങ്കിലും അവരുടെ മാനം കാത്ത്‌ പോന്നത്‌..

എഴുതിയെഴുതി ഒരു പോസ്റ്റിനുള്ള വകയായി.. മോളിലെ കുറച്ച്‌ ഭാഗങ്ങള്‍ക്ക്‌ പോസ്റ്റിലേയ്ക്ക്‌ സ്ഥാനക്കയറ്റം കൊടുക്കണൊ?...

വെമ്പള്ളി ഉത്സാഹകമ്മറ്റികളിലൊക്കെ ഉസ്താദ്‌ ആയിരുന്നു എന്ന് മനസ്സിലായി.. കറങ്ങി സിറ്റി മൊത്തമേ ഞാന്‍ മറന്നു പോയി. നന്ദി.. അതുകൂടി ചേര്‍ക്കട്ടെ പോസ്റ്റില്‍.

 
At 11:25 AM, Blogger വക്കാരിമഷ്‌ടാ said...

ഓ..ജര്‍മ്മനി ഒന്നുംകൂടിയടിച്ചു. ഇപ്പോ രണ്ടേ ഒന്ന്

വഴിപോക്കാ, അപ്പറഞ്ഞതു കറക്ട്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുവന് ഡാര്‍ളിംഗ് ഓപ്പണ്‍ ദ ഡോര്‍ വെള്ളമടിച്ചാല്‍ മാത്രമേ വരുമായിരുന്നുള്ളൂ. അത് പല ട്യൂണീല്‍ ദേഹം പാടുമായിരുന്നു.

ഈ പാട്ടെല്ലാം മോളിലോട്ട് കയറ്റി പോസ്റ്റൂന്ന്.. ഭാവി തലമുറയൊക്കെ പാടിത്തെളിയട്ടെ. അവസരം കിട്ടിയാല്‍ നമ്മള്‍ക്കുമാകാമല്ലോ.

 
At 2:13 PM, Blogger പെരിങ്ങോടന്‍ said...

ഓപ്പണ്‍ ദി ഡോര്‍.. വൈയാര്‍‌യൂ ആന്‍‌ഗ്രീ സോ‍ാ‍ാ‍ാ‍ാ‍ാ എന്ന ഗാനം ബാംഗ്ലൂരില്‍ നിന്നും ദുബായിലെ ഏതോ റേഡിയോ സ്റ്റേഷന്‍ അടിച്ചു മാറ്റിയിട്ടുണ്ടു് ;)

 
At 8:24 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

"നിന്റപ്പന്‍ വന്നു കണ്ടതും പുളീടെ കമ്പൊടിച്ചതും."

എന്നാണു വെമ്പള്ളീ ആ അവസാന വരി. വേറെ ഒന്നും ഓര്‍മ്മയില്ല. പ്രേമലേഖനം കൊടുക്കാന്‍ ചെന്നു്‌ ചാണക്കുഴീല്‍ വീണതായി ഒരു പരാമര്‍ശം കൂടെയുണ്ടെന്നാണോര്‍മ്മ.

 
At 10:18 PM, Blogger ബിന്ദു said...

"വേണ്ടായേ.. വേണ്ടായേ.. കല്യാണം വേണ്ടായേ... കല്യാണം കഴിച്ചുകൊണ്ടു വീട്ടിലേക്കു ചെന്നെന്നാല്‍ ... സാരി വേണം ബ്ലസു വേണം എന്റെ പൊന്നു ഭര്‍ത്താവേ..."

ഇങ്ങനെ തുടങ്ങുന്ന ഒരു പാട്ടു കേട്ടിട്ടുണ്ട്‌. വഴിപോക്കനറിയാമോ ബാക്കി??
:)

 
At 10:56 AM, Blogger വഴിപോക്കന്‍ said...

ഇല്ലല്ലൊ ബിന്ദു,ഈ പാട്ട്‌ കേട്ടിട്ട്‌ പോലുമില്ല.

സംഭവം കേട്ടിട്ട്‌ ലേഡീസ്‌ ഹോസ്റ്റെലിലെ പാട്ടായിരുന്നെന്ന് തോന്നുന്നല്ലൊ?..

പെരിങ്ങൊടന്‍ മാഷെ, "ഓപ്പണ്‍ ദി ഡോര്‍.. വൈയാര്‍‌യൂ ആന്‍‌ഗ്രീ സോ‍ാ‍ാ‍ാ‍ാ‍ാ " പാട്ട്‌ അറിയാമെങ്കില്‍ പോസ്റ്റൂ..

സിദ്ധാര്‍ത്ഥന്‍, വക്കാരി, Kuttyedathi കമന്റിയതിന്‌ നന്ദി :)

 
At 11:55 AM, Blogger വക്കാരിമഷ്‌ടാ said...

വഴിപോക്കോ... വല്ലപ്പോഴും ഈ വഴികൂടി ഒന്നു പോകണ്ടേ......... :)

 
At 1:05 PM, Blogger  said...

കൊണ്ട്രാ വടി കൊണ്ട്രാ വടി
റോട്ടിലൊരു പാമ്പ്‌
chorus: ആ.. റോട്ടിലൊരു പാമ്പ്‌
ചേരയല്ല മൂർഖനല്ല ചേനത്തണ്ടൻ പാമ്പ്‌
chorus: ആ.. ചേനത്തണ്ടൻ പാമ്പ്‌

കാർത്തികേയൻ നായരുടെ മൂത്ത മകള്‌ കാർത്തൂ
chorus: ആ..മൂത്ത മകൾ കാർത്തൂ

കാർത്ത്വോ നിന്റെ തോർത്തെങ്ങാനും കൂർത്ത മുള്ളില്‌ കോർത്ത്വോ ?
chorus: ആ..കൂർത്ത മുള്ളില്‌ കോർത്ത്വോ ?

ബാക്കി അറിയില്ല.

 
At 2:21 PM, Blogger സ്നേഹിതന്‍ said...

ഒരു വഴിയ്ക്ക് പോകുമ്പോള്‍ ഇങ്ങിനേയും രസിച്ച് പാടാംല്ലെ !
വക്കാരി പറഞ്ഞതുപ്പൊലെ ബാക്കിയുള്ളതും മോളിലോട്ട് കയറ്റി പോസ്റ്റ് .
'ഋ'വിന്റെ കമന്റും കൊള്ളാം.

 
At 2:26 PM, Blogger പെരിങ്ങോടന്‍ said...

കാര്‍ത്തുവിന്റെ തോര്‍ത്തിനെ കുറിച്ചുള്ള പാട്ട് തുടങ്ങുന്നതു്, “കാര്‍ത്തൂ നിന്റെ തോര്‍ത്തെവിടെന്നോര്‍ത്തു നോക്കെടീ കാര്‍ത്ത്വോ” എന്നിങ്ങനെയാണെന്നു തോന്നുന്നു.

 
At 3:03 PM, Blogger വഴിപോക്കന്‍ said...

വക്കാരി ആള്‌ ഒരു ഉത്സാഹകമ്മറ്റി തന്നെ.. :) വക്കാരിയുടെ ഒരു കമന്റ്‌ വഴി ഇന്നിവിടെ വീണത്‌ കമന്റ്‌ എണ്ണം മൊത്തം 4 :).. നന്ദി

പെരിങ്ങോടന്‍സെ, ഋ സുഹ്രുത്തെ ഞങ്ങള്‍ ഈ പാട്ട്‌ ഇങ്ങനെയാണ്‌ പാടാറ്‌. ഓര്‍മിപ്പിച്ചതിന്‌ നന്ദി

എട്‌ വടി കൊണ്ട്ര വടി തോട്ടിലൊരു പാമ്പ്‌..
cho ആ .. തോട്ടിലൊരു പാമ്പ്‌..
ചേരയല്ല മൂര്‍ഖനല്ലാ ചേനത്തണ്ടന്‍ പാമ്പ്‌...
cho ആ .. ചേനത്തണ്ടന്‍ പാമ്പ്‌..
ആര്‍ത്തിവീട്ടില്‍ കുഞ്ഞാപ്പൂന്റെ മൂത്തമോള്‌ കാര്‍ത്തൂ.. (കാര്‍ത്തികേയന്‍ നായരാണ്‌ ഇതിലും നന്നായി പ്രാസമൊക്കുന്നത്‌)
cho ആ ..മൂത്തമോള്‌ കാര്‍ത്തൂ..
കാര്‍ത്തു നിന്റെ തോര്‍ത്തെവിടെന്ന് ഓര്‍ത്ത്‌ നോക്കടി കാര്‍ത്തൂ..
cho ആ ..ഓര്‍ത്ത്‌ നോക്കടി കാര്‍ത്തൂ..
കാര്‍ത്തൂ നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ
cho ആ ..ഓര്‍ത്ത്‌ കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ...

(ട്യൂണ്‍ മാറി.. )
ആ ... കാര്‍ത്തു വിക്കണ തോര്‍ത്ത്‌ വേണമാ
അതോ തോര്‍ത്ത്‌ വിക്കണ കാര്‍ത്തു വേണമാ...

നാട്ടിലൊക്കെ വിക്കണത്‌ തോര്‍ത്ത്‌
തോര്‍ത്ത്‌ വിക്കണ പെണ്ണിന്റെ പേര്‌ കാര്‍ത്തു
ആ ... കാര്‍ത്തു വിക്കണ തോര്‍ത്ത്‌ വേണമാ
അതോ തോര്‍ത്ത്‌ വിക്കണ കാര്‍ത്തു വേണമാ...

പിന്നെ അങ്ങനെ അപ്പപ്പോള്‍ ഉണ്ടാക്കുന്ന ഓരോന്ന്

മോര്‌ വിക്കണ പെണ്ണിന്റെ പേര്‌ മേരി
ആണി വിക്കണ പെണ്ണിന്റെ പേര്‌ ആനി

അങ്ങനെ അങ്ങനെ...

കമന്റ്‌ നീണ്ടു.. ഒരു പുതിയ പോസ്റ്റാക്കിയാലൊ? :)

സ്നേഹിതനേ പ്രോത്സാഹനത്തിന്‌ നന്ദി...വീണ്ടും വരിക.

 
At 4:39 PM, Blogger സന്തോഷ് said...

രാമ രാമ മട്ടില്‍ ക്ലാസിലുണ്ടായിരുന്ന ഇണക്കുരുവികളെപ്പറ്റി എഴുതിയിട്ടുണ്ട്, അതും ടൂറിനു പാടാന്‍ തന്നെ. തീരെ മെലിഞ്ഞ ഒരു പെണ്‍കൊടിയായിരുന്നു നായിക. അവള്‍ക്ക് പ്രേമമോ ക്ലാസിലെ ഏറ്റവും തടിയനോടും. വരികള്‍ മുഴുവന്‍ ഇടാന്‍ നിവൃത്തിയില്ല, രണ്ടുപേരുടെ പേരും ദല്ലാളന്മാരുടെ പേരുകളും പുറത്താവും. രണ്ടു വരിമാത്രം പറയാം:

മോഹമെന്ന നീളമുള്ള പാമ്പുവന്നു കൊത്തിയാല്‍
വണ്ണമുണ്ടോയില്ലയോയെന്നാരുനോക്കും ദൈവമേ!

സസ്നേഹം,
സന്തോഷ്

 
At 12:26 PM, Blogger വഴിപോക്കന്‍ said...

സന്തോഷ്ജി ഇത്‌ കൊള്ളാമല്ലൊ.. സ്വന്തമായി പുതിയതുണ്ടാക്കാന്‍ പാങ്ങില്ലാത്തത്‌ കൊണ്ട്‌ തലമുറ കൈമാറികിട്ടിയ ഈ പാട്ടുകള്‍ വച്ച്‌ ഒപ്പിയ്ക്കുകയായിരുന്നു ഞാനൊക്കെ... :)

 
At 12:49 AM, Blogger The Common Man said...

ഹോ!
ശ്ശി പിടിച്ചിരിക്ക്ണു.....

കാര്‍ത്തുവിന്റെ കൂടെ ചേര്‍ക്കാന്‍:

ഇടയ്കിടയ്ക് എന്നോട് മിണ്ടിയാല്‍ നിനക്കെന്താടീ ചേതം?
നിനക്കെന്താടീ ചേതം?
കാർത്തികേയൻ നായരുടെ മൂത്ത മോളേ കാർത്തൂ

ശ്യാമ വര്‍ണ രൂപിണീ ഞങ്ങള്‍ പാടി നിര്‍ത്തുന്നതു:

"ഓര്‍മ്മയില്ലേ ഓര്‍മ്മയില്ലേഓര്‍മ്മയില്ലേ ശാരദേ
കടന്നു പോയ സംഭവങ്ങള്‍ ഓര്‍മ്മയില്ലേ ശാരദേ"

ഒരു പാട്ട് കൂടി പറയട്ടെ..
"കൊച്ചേ എടി പെണ്‍കൊച്ചെ നീ എന്നെ മറന്നോടീ
എന്നെ നിനക്കു പാടെ മറക്കാന്‍ മനസ്സു വന്നല്ലോ"

പൂരിപ്പിക്കുക.....

 
At 11:00 PM, Blogger Job Gervasis said...

അന്ന് ഞാന്‍ ഒളിച്ച് ഒളിച്ചു നിന്‍റെ വീട്ടില്‍ വന്നതും
നിന്‍റെ തന്ത കണ്ടതും പുളിയുടെ കമ്പോടിച്ചതും
പുളിയുടെ കമ്പുമായി വരുന്ന ഫാദറിനെ കണ്ടതും ഗേറ്റ്‌ ചാടി മതിലു ചാടി ഓടി രക്ഷപ്പെട്ടതും
മാറ്റിനിയ്ക്ക് പോകുവാനായി എന്നെ നീ ക്ഷണിച്ചതും കാത്തു കാത്തിരുന്നു ഞാന്‍ ഷോ കഴിഞ്ഞിടും വരെ

 
At 9:44 AM, Blogger Rajeev Chandran C said...

നിന്റെ തന്ത കണ്ടതും പുളിംകമ്പു കൊണ്ടടിച്ചതും
വേലി ചാടി ഓടിയതും ഓർമ്മയില്ലെടി നിർമ്മലേ
നിന്റെ തന്ത പോണ പാട്ടിൽ പോകട്ടെടീ നിർമ്മലേ
എങ്കിലും ഞാൻ നിന്നെ തന്നെ പ്രേമിക്കുമെടി നിർമ്മലേ

- ഇത് പാലക്കാടൻ വെർഷൻ

 

Post a Comment

Links to this post:

Create a Link

<< Home