Friday, May 26, 2006

കേരളം...കേരളം...കൊച്ചു കൊച്ചു കേരളം...

വളരേ creative ആയ ഒരുപാടു മലയാളം ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ബ്ലോഗാന്‍ ആശ പക്ഷെ, കയ്യിലാണെങ്കില്‍ സാഹിത്യം കഥ കവിത ഒന്നുമില്ല. ഏന്തു ബ്ലോഗും എന്നു അന്തിച്ചു നില്‍ക്കുമ്പോഴാണു കുട്ട്യേടത്തിയുടെ ബ്ലോഗില്‍ ഈ കോളേജ്‌ കാലത്തെ പാട്ടിനെ പരമര്‍ശിച്ചു കണ്ടത്‌.. അതൊരു പിടി വള്ളിയായി.. കുട്ട്യേടത്തിയ്ക്കു നന്ദി രേഖപ്പെദുത്തുന്നു...

ഓര്‍മയില്‍ നിന്നും കുറേ വരികള്‍ കൂടി ചേര്‍ക്കുന്നു...
******************************************
കേരളം...കേരളം...കൊച്ചു കൊച്ചു കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കേരളം...കേരളം...സുന്ദരമാം കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

പരശുരാമന്‍ മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കടലുതാണ്ടി കപ്പലേറി "ഗാമ" വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം

സെറ്റുടുത്ത മങ്കമാരു പുട്ടുതിന്ന കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം

ഉഴുന്നരച്ചു നടുതുളച്ചു വടകള്‍ ചുട്ട കേരളം
(Chorus)കേരളം...കേരളം...കേരളം മനോഹരം

കട്ടന്‍ ചായ കുപ്പീലാക്കി "ലിക്കര്‍" ആക്കി കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കൊടി പിടിച്ചു കൊടി പിടിച്ചു കുഴിയിലായ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

പടവലങ്ങ കല്ലുകെട്ടി വളവു തീര്‍ത്ത കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

നാടന്‍ വാറ്റു "കളറു" ചേര്‍ത്തു "ഫോറിന്‍" ആക്കി കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

മദാമ്മയേ വഴിയിലിട്ടു തുണിയുരിഞ്ഞ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

കള്ളടിച്ചു കള്ളടിച്ചു കണ്ണു പോയ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

ജോസഫുള്ള മാണിയുള്ള പിള്ളയുള്ള കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

കേരളം...കേരളം...കൊച്ചു കൊച്ചു കേരളം..
(Chorus)കേരളം...കേരളം...സുന്ദരമാം കേരളം...

**********************************
ബാക്കി വരികള്‍ അറിയുന്നവര്‍ reply ആയി post ചെയ്താല്‍, ഞാന്‍ പുതിയ version compile ചെയ്യാം.
5/30/06 Edited : vemballiയുടെ സംഭാവന ചേര്‍ക്കുന്നു

22 Comments:

At 1:19 PM, Blogger Kuttyedathi said...

നന്ദി, വഴിപോക്കാ. മറന്നു കിടന്ന വരികളൊക്കെ ഓര്‍മ്മപ്പെടുത്തിയതിന്‌.

വഴിപോക്കനു സ്വാഗതം. ഇനിയുമെഴുതൂ.

 
At 2:24 PM, Blogger prapra said...

വായിച്ചു രോമാഞ്ചം ആയി. എന്തു ബ്ളോഗും എന്നു അന്തിച്ചു നില്‍ക്കേണ്ട. കഥയും, സാഹിത്യവും, കവിതയും മാത്രമല്ല ബ്ളോഗ്ഗിംഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മലയാളം ബ്ളോഗ്‌ ചെയ്യാന്‍ തുടങ്ങിയവര്‍ കഥയും കവിതയും നന്നായി എഴുതുന്നവര്‍ ആയിരുന്നു എന്നു മാത്രമേ ഉള്ളു.

അതു കൊണ്ട്‌, അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ ബ്ളോഗൂ.

 
At 3:03 PM, Blogger ദേവന്‍ said...

വഴിയേ
ഇജ്ജാണു പുലി. തൊടങ്ങൂ വെടിക്കെട്ട്‌

 
At 7:31 AM, Blogger സു | Su said...

വഴിപോക്കന് സ്വാഗതം :)

 
At 10:05 AM, Blogger Vempally|വെമ്പള്ളി said...

അരി ഇടിച്ചു…..
സെറ്റുടുത്ത മങ്കമാരു പുട്ടുതിന്ന കേരളം
ഉഴുന്നരച്ചു നടുതുളച്ചു വടകള് ചുട്ട കേരളം

 
At 12:08 PM, Blogger വഴിപോക്കന്‍ said...

Kuttyedathi, prapra, ദേവരാഗം, സു പ്രോത്സാഹനങ്ങള്‍ക്കു നന്ദി...

ദേവരാഗം, കുറ്റിപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടി "പുലിയാണു കെട്ടാ" എന്നു board വച്ചതിനു ശേഷം, പുലിയുടെ image complete പോയി.. election കഴിഞ്ഞപ്പോള്‍ "പുലിയാണു" എന്നു പറഞ്ഞാല്‍ എലിയുടെ വില പോലും ഇല്ലാതെയുമായി. :)

വെമ്പള്ളി, ഇതു കൊള്ളാം... ഞങ്ങള്‍ പാടിനടന്ന versionല്‍ ഇല്ലാത്തതാണു..മോളില്‍ ചേര്‍ക്കുന്നു.. നന്ദി..

 
At 1:02 PM, Blogger ജേക്കബ്‌ said...

സ്വാഗതം ..

 
At 2:48 PM, Blogger സന്തോഷ് said...

വഴിപോക്കാ, എന്തു പോസ്റ്റണം എന്നാലോചിച്ച് വിഷ്മിക്കേണ്ട. മനസ്സില്‍ തോന്നുന്നത് എഴുതൂ. വായിക്കാന്‍ ആളുണ്ടിവിടെ.

വേഡ് വെരിഫികേഷന്‍ കൂടി ഇട്ടോളൂ!

 
At 10:33 PM, Blogger Mosilager said...

വഴിപോക്കാ,
ആഹാ... ബ്ലോഗ് ചെയ്യാന്‍ ഞാന്‍ ടോപിക്ക് തരാം... എന്‍റെ ചോദ്യം അല്ലാ, അമിത് വര്‍മ്മയുടെ ആണ്... ഒരു അദ്രിശ്യമായ (invisible) ജാക്കെറ്റ് നിങ്ങള്‍ക്ക് കയ്യില്‍ കിട്ടിയാല്‍ അതു വെച്ച് നിങ്ങള്‍ എന്ത് ചെയ്യും?‍ എന്‍റെ മരുവടി ഇവിടെ ഒണ്ട്. നിങ്ങള്‍ക്ക് സ്വാഗതം.

 
At 10:43 PM, Blogger ശനിയന്‍ \OvO/ Shaniyan said...

അത് കലക്കി!..

മോസില്ല മാഷ്ടെ കമന്റ് കണ്ടിട്ടാ വന്ന് നോക്ക്യേ.. മോസില്ല മാഷ്ടെ ഐഡിയ തെറ്റില്ല..

--------------------------
എന്നാ ഇതും കൂടെ കിടക്കട്ടെ, എന്റെ ഒരു മനസ്സമാധാനത്തിന്
മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://thanimalayalam.blogspot.com/
3. http://pathalakarandi.blogspot.com/
4. http://malayalamblogroll.blogspot.com/
5. http://malayalam.homelinux.net/malayalam/work/head.htmlകൂടുതല് അറിയണമെങ്കില് ചോദിക്കൂ : techhelp (at)thanimalayalam[dot]org

 
At 11:01 PM, Blogger സാക്ഷി said...

സ്വാഗതം

 
At 1:40 PM, Blogger വഴിപോക്കന്‍ said...

പ്രോത്സാഹനങ്ങള്‍ക്കും crash courseകള്‍ക്കും നന്ദി...

word verificationചേര്‍ത്തിട്ടുണ്ട്‌.. ഇവിടെയുമുണ്ടൊ SPAMകാര്‍?

ഇപ്പോള്‍ വരമൊഴി, പിന്മൊഴി അറ്റ്‌ ജിമേയ്‌ല്‌ വരെ കാര്യങ്ങള്‍ പഠിച്ചു.

keymapഎന്താണെന്നു നോക്കട്ടെ

 
At 2:13 PM, Blogger പതാലി said...

വഴിപോക്കന്‍ നാഷണല്‍ സര്‍വീസ്‌ സ്കീം അംഗമായിരുന്നു അല്ലേ,എന്തായാലും കുഴപ്പമില്ല നൊസ്റ്റാള്‍ജിക്‌ പാട്ടുകള്‍ ഓര്‍മിപ്പിച്ചതിനു നന്ദി....

 
At 9:16 PM, Blogger അനംഗാരി said...

വഴിപോക്കാ....
ലാ കാളേജില്‍ ഒഴപ്പണ (പഠിത്തമല്ല) കാലത്ത്,
കുടിയന്‍ കുടിച്ച് കുതികുന്തം മറിഞ്ഞും അല്ലതയും, കൂട്ടുകാര്‍ക്ക് വേണ്ടി ഇതു പോലെ ഒരു പാടെണ്ണം ചൊല്ലിയിട്ടുണ്ട്. എന്റെ ഓര്‍മ്മകള്‍ തിരികെ കിട്ടാന്‍ പ്രേരിപ്പിച്ഛതിന് നന്ദി. ഇപ്പോള്‍ തന്മാത്ര ബാധിച്ചു.പലതും ഓര്‍ക്കാന്‍ കഴിയുന്നില്ല.കഴിഞ്ഞ ദിവസം ഒരെണ്ണം ഓര്‍ക്കാന്‍ ഒരു പാട് ശ്രമിച്ചു..ഫലം നിരാശ.
കടല കൂട്ടി മങ്കമാര്‍ പുട്ടടിച്ച കേരളം....
മാര്‍ക്ക് തിരുത്തി വിദ്വാന്മാര്‍
ഡിഗ്രി നേടിയ കേരളം....
കേരളം കേരളം കേരളം മനോഹരം..
ഭാരതം ഭാരതം ഭാരത്ം മഹത്തരം...

വഴിപോക്കാ...“അച്ഛനെ പോലൊരു കള്ളനാണെന്നെന്നെ
ആദ്യം വിളിച്ചതെന്നമ്മാ....“
അറിയാമെങ്കില്‍ പോസ്റ്റൂ...
അഭിനന്ദനങ്ങള്‍....

 
At 2:02 PM, Blogger വഴിപോക്കന്‍ said...

ജസ്റ്റിന്‍, കുടിയന്‍ .. നന്ദി

നാഷണല്‍ സര്‍വീസ്‌ സ്കീം അല്ലായിരുന്നു. ഇതൊക്കെ നാട്ടിലെ എല്ലാ പ്രൊഫഷണല്‍ കോളേജ്‌കളിലും തലമുറ തലമുറ കൈമാറി പോകുന്ന പാട്ടുകളാണ്‌ എന്ന് തോന്നുന്നു. അങ്ങനെയാണ്‌ ഞാന്‍ ഇതൊക്കെ കേള്‍ക്കുന്നത്‌ :)

"ഇഞ്ചി പെരുംജീരം മഞ്ഞള്‌ കൊത്തം പാല" എന്നൊരു പാട്ട്‌ ഓര്‍മയുണ്ടൊ ആര്‍ക്കെങ്കിലും? അതുപൊലെ പണ്ട്‌ തോണിയില്‍ കയറിയ മുനി തോനിക്കാരിയെ കണ്ട്‌ ഭ്രമിച്ച്‌ പല കടും കയ്യും കാട്ടിയതിനെ പറ്റിയും ഉണ്ടായിരുന്നു ഒരു കവിത പോലൊന്ന്.. അതിന്റെ ഒരു വരിപോലും ഓര്‍മയില്ല ഇപ്പോള്‍.എല്ലാം "തന്മാത്ര" കൊണ്ട്‌ പോയി :(

 
At 1:05 AM, Blogger The Common Man said...

ഇന്നാ എന്റെ വക :

അണക്കെട്ടുള്ള,വെടിക്കെട്ടുള്ള,പവര്‍ക്കട്ടുള്ള കേരളം...(കേരളം...കേരളം.....)

റബ്ബറു വെട്ടി പാലെടുത്ത് ഷീറ്റടിച്ച കേരളം...(കേരളം...കേരളം.....)

റോഡുകളിലെ ഗട്ടറുകളില്‍ മീന്‍ വളര്‍ത്തും കേരളം...(കേരളം...കേരളം.....)

ഇന്ദുലേഖേം മാധവനും ലൈനടിച്ച കേരളം...(കേരളം...കേരളം.....)

മൂലവെട്ടി സോഡ കൂട്ടി തട്ടി വിട്ട കേരളം...(കേരളം...കേരളം.....)

വേനല്‍ക്കാലം ചക്കക്കുരു ചുട്ടു തിന്നും കേരളം...(കേരളം...കേരളം.....)

അതു കഴിഞ്ഞു തുരുതുരാന്നു....ഓ... അല്ലേല്‍ ആ വരി പാടുന്നില്ല...അറിയാവുന്നവര്‍ അറിഞ്ഞാ മതി! ഹ..ഹ...

 
At 4:45 AM, Blogger sreerag said...

“ഓല മേഞ്ഞ വീടുകളില്‍ ടി.വി യുള്ള കേരളം
കേരളം... കേരളം.. കേരളം മനോഹരം “

എനിക്കു ആകെ ഓര്‍മ്മയുള്ള വരികള്‍ ഇതാണ്... :)

 
At 4:52 AM, Blogger നാരദന്‍ said...

നാരായാണ .... നാരായണ...
ആര്‍ക്കും ബ്ലോഗാം.... എങിനെയും ബ്ലോഗാം ....

 
At 4:57 AM, Blogger തറവാടി said...

ശരിക്കും രസിച്ചു ,
തുടരുക

 
At 5:12 AM, Blogger ഇത്തിരിവെട്ടം said...

വഴിപോക്കാ... ഇത് കലക്കി മാഷേ.

 
At 1:40 AM, Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 
At 11:53 PM, Blogger Ibrahim Faisy said...

http://www.keralitejunction.com ............... ഈ ലിങ്ക് കിട്ടുന്നില്ല , പിന്നെ ബ്ലോഗിലെ വിഷയം ഒരുപാട് ഇഷ്ടായി ....

 

Post a Comment

Links to this post:

Create a Link

<< Home